മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ ശ്രീ ബി.ആര്‍.പി ഭാസ്‌കറുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടും സാംസ്‌കാരിക പ്രവർത്തകർ സംസാരിക്കുന്നു.
എം. ജി. രാധാകൃഷ്ണൻ
കെ. സച്ചിദാനന്ദൻ
സുനിത ബാലകൃഷ്‌ണൻ
എം. എൻ. കാരശ്ശേരി
Vakkom Moulavi Memorial Research Centre (VMMRC) is inviting you to a scheduled Zoom meeting.
Topic: ശ്രീ ബി.ആർ.പി. ഭാസ്കർ അനുസ്മരണ യോഗം
Time: Wednesday, Jun 5, 2024 07:30 PM India
Join Zoom Meeting
https://us02web.zoom.us/j/82356833640?pwd=YbCXOMS1IsZ41Ypi5YrgtTZ1LYbvw0.1
Meeting ID: 823 5683 3640
Passcode: vmmrc1873
or Watch LIVE on YouTube
https://youtube.com/live/qGdM8KdrvaY?feature=share
ശ്രീ ബി.ആര്‍.പി ഭാസ്‌കറുടെ അനുസ്മരണം
BRP Bhaskar: The Humanist Visionary in Media
It is with great sadness that we share the news of the passing of BRP Bhaskar, a highly respected veteran journalist, who lived to the age of 92. Throughout his life, Bhaskar was a significant supporter of the VMMRC, where he honoured us by delivering the inaugural memorial lecture in 2020.
Bhaskar’s distinguished career in journalism was adorned with numerous honours, notably the esteemed Swadeshabhimani Award. This award is a testament to his unwavering commitment to courageous and truthful reporting, which he upheld with the utmost integrity.
One of the most remarkable aspects of Bhaskar’s legacy is his relentless advocacy for human rights. Throughout his career, he was deeply involved in various social movements, always ready to challenge and critique governmental policies. He was fearless in his mission to speak truth to power, a quality that earned him immense respect and admiration.
Known for his profound intellect and strong convictions, Bhaskar never ceased to write and speak out, maintaining his courageous stance even in the face of adversity. His work and principles have left a lasting impression not only on journalism but also on broader societal issues.
The world has lost a stalwart of fearless journalism, but BRP Bhaskar’s contributions and the spirit with which he approached his work will continue to inspire and influence future generations. His unwavering dedication to truth and justice will be remembered and cherished by all who were touched by his work.
വിദ്യാർത്ഥികളെ ആദരിച്ചു
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2023-24 അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഫെബി ബി. യ്ക്ക് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ അവാർഡും ഗോപിക പി.എന്ന് ഡോ. എം. സാബിർ മെമ്മോറിയൽ അവാർഡും അനാമിക ബി. ഷാജിക്ക് സ്വദേശാഭിമാനി മെമ്മോറിയൽ അവാർഡും സമ്മാനിച്ചു. ജൂൺ 3 നു വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വക്കം മൗലവി സ്മാരക കേന്ദ്രം കോഓർഡിനേറ്റർ നഹാസ് അബ്ദുൽ ഹഖ്, ഗ്രാമപഞ്ചായത് പ്രസിഡന്റ് ലാലിജ, പഞ്ചായത്ത് അംഗം ജെ. ജയ, ശ്രീ രാജേഷ്, ബിനിമോൾ, നന്മ (പൂർവ വിദ്യാർത്ഥി കൂട്ടായ്മ) പ്രതിനിധി, ശ്രീമതി അശ്വതി, ശ്രീ രാജൻ, പ്രിൻസിപ്പൽ ശ്രീമതി ബിനിമോൾ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മഞ്ചുമോൻ കെ.എസ്. അദ്ധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു സി.എസ്. സ്വാഗതം പറഞ്ഞു. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രതിനിധികൾ ശ്രീമതി ഓ. സലീമാ, ഷമീൽ നഹാസ്, നജീം അയിരൂർ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.
വക്കം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽനിന്നും ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു
വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2023-24 അധ്യയന വർഷത്തിൽ ഉയർന്ന ഗ്രേഡ് നേടിയ
ഫെബി ബി. യ്ക്ക്
എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ അവാർഡും
ഗോപിക പി.എൻ നു
ഡോ. എം. സാബിർ മെമ്മോറിയൽ അവാർഡും
അനാമിക ബി. ഷാജിക്ക്
സ്വദേശാഭിമാനി മെമ്മോറിയൽ അവാർഡും നൽകുന്നു.
ജൂൺ 3 നു രാവിലെ വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ച്.
വക്കം മൗലവി സ്മാരക-ഗവേഷണകേന്ദ്രം പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം നടത്തി
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂഎൽ.പി.എസ് (റൈറ്റർവിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ആർ. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ, മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രവർത്തകരായ ഷഹീൻനദീം, ഓ. ഹലീം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ആർ., പ്രൊഫ. എം. താഹിർ
എ. ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണവും ചർച്ചയും
വക്കം മൗലവി സ്മാരക-ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ മാർച്ച് 9 ശനിയാഴ്ച 2024 ശ്രീ. എ. ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണവും ചർച്ചയും നടത്തുന്നു. വൈകുന്നേരം 7.00 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിൽ” മോദിഭാരതത്തിലെ മുസ്ലിം രാഷ്ട്രീയം:ചില ആലോചനകൾ” എന്ന വിഷയത്തെകുറിച്ചുള്ള പ്രഭാഷണം നടത്തുന്നത് എഴുത്തുകാരൻ ശ്രീ. ഷാജഹാൻ മാടമ്പാട്ട്. അദ്ധ്യക്ഷത വഹിക്കുന്നത് സാമൂഹിക വിമർശകൻ ശ്രീ. എൻ. സുബ്രഹ്മണ്യൻ. പ്രഭാഷണത്തിനുള്ള സൂം ലിങ്ക് ഇതോടൊപ്പം അയയ്ക്കുന്നു. പരിപാടി യൂട്യുബിലും ലഭ്യമാണ്.
വിഷയം: മോദിഭാരതത്തിലെ മുസ്ലിം രാഷ്ട്രീയം: ചില ആലോചനകൾ
സമയം: ശനിയാഴ്ച, മാർച്ച് 9, 2024 07:00 PM (ഇന്ത്യൻ സമയം)
സൂം മീറ്റിംഗ് ലിങ്ക്
മീറ്റിംഗ് ID: 840 4670 4648
പാസ്സ്‌കോഡ്: vmmrc1873
യൂടൂബ് ലിങ്ക്
