വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31വെള്ളിയാഴ്ച വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.
ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം 4.30-നു തിരുവനന്തപുരം പ്രസ്സ് ക്ലബ് ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “എന്താണ് നവോത്ഥാനം?” എന്ന വിഷയത്തെകുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം.എൻ. കാരശ്ശേരിയാണ്.
മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ എം.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും.
The Vakkom Moulavi Memorial Research Centre (VMMRC) celebrated academic excellence by conferring awards to three outstanding students of Vakkom Vocational Higher Secondary School for their exceptional performance in the 2024–25 academic year. The awards were presented during the ‘Praveshanolsavam’ (Opening Day Ceremony) held at the school on June 2.
This year’s awardees were:
Deva D.L., recipient of the S. Muhammed Abda Memorial Award for Higher Secondary Commerce
Aryasree R., recipient of the Dr. M. Sabir Memorial Award for Higher Secondary Science
Balamurukan A., recipient of the Swadeshabhimani Memorial Award for Vocational Higher Secondary
Each student received a cash prize and a memento as a token of recognition for their academic achievement.
The event was inaugurated by Sri R. Subash, Member of the District Panchayat. Sri Nahas Abdul Haq, VMMRC programme coordinator, distributed the awards and spoke at the meeting. The function was presided over by Sri Ashok, PTI President.
Others who spoke at the event included Sri Vishnu, Vice President of Vakkom Grama Panchayat, and Smt Jaya, Member of Vakkom Panchayat. The welcome address was delivered by Sri Shaji M.P., Principal of the school.
Representatives from VMMRC, Smt O. Saleema and Smt Shaheen Nadeem, were also present at the event.
Earlier, VMMRC also distributed school bags and essential learning materials to 20 students of the Vakkom New Lower Primary School (Writer Vila), as part of its ongoing outreach to support students from under-resourced backgrounds.
The ceremony served as a testament to VMMRC’s enduring vision to uphold the educational legacy of Vakkom Moulavi and to inspire academic commitment among students in the community.
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ 20 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂഎൽ.പി.എസ് (റൈറ്റർവിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ആർ. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ, വക്കം ഗ്രാമപഞ്ചായത്ത് അംഗം ഫൈസൽ ടി., മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രവർത്തകരായ നഹാസ് അബ്ദുൽ ഹഖ്, ഷഹീൻനദീം, നജിം അബ്ദുൽ ഹഖ്, ഓ. സലീമ, ഷബീറ സീതി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി ആർ., പ്രൊഫ. എം. താഹിർ തുടങ്ങിയവർ
Sri Narayana Guru’s all-religious conference was a revolutionary intervention that reimagined religions experientially, going beyond mere religious tolerance, said noted social critic, Sunil P. Elayidam. He was delivering the Vakkom Moulavi Memorial Lecture organized by the Vakkom Moulavi Memorial and Research Center on the theme “All-Religious Conference and Unity of Religious Feeling.”
Sunil stated that the principle of Palamatasaravumekam (The essence of many religions is the same) played a decisive role in shaping modern Kerala, much like the establishment of the Aruvippuram Pratishtha. Rather than viewing religions as institutions or rituals, Narayana Guru perceived them as ethos, fostering interactions that paved the way for the complementarity of different religions.
The dominant characteristic of religious discourse at the time was self-assertion and the refutation of other faiths. Narayana Guru’s intervention marked a radical departure from this, offering a corrective path. His vision transcended religious brotherhood and moved toward the idea of a unified religion. Sunil pointed out that this concept became the core of Gurudarshan.
The Vakkom Moulavi Award 2024 was presented to senior media personality Shri T.J.S. George at a function held at the TNG Fourth Estate Hall, Thiruvananthapuram Press Club. Samakalika Malayalam Weekly Editor Saji James accepted the award on behalf of T.J.S. George from Elayidam.
Writer and senior journalist Shri G. Priyadarshanan chaired the session. K.M. Seethi delivered the welcome address, and Nahas Abdul Haq gave the vote of thanks.
കേവലമായ മതസഹിഷ്ണുത എന്നതിനപ്പുറം മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്യുന്ന വിപ്ലവകരമായ ഇടപെടലായിരുന്നു നാരായണഗുരു സർവമത സമ്മേളനത്തിലൂടെ നടത്തിയതെന്നു പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച മൗലവി അനുസ്മരണ പ്രഭാഷണം “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.
പലമതസാരവുമേകം എന്ന തത്ത്വം അരുവിപ്പുറം പ്രതിഷ്oയെന്ന പോലെ ആധുനിക കേരള നിർമ്മിതിയിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരാശയമായിരുന്ന എന്ന് സുനിൽ പറഞ്ഞു. മതങ്ങളെ സ്ഥാപനപരമോ ആചാരപരമോ ആയി കാണുന്നതിന് പകരം അവയെ ധാർമ്മികതത്വങ്ങളായി കാണുകയാണ് ഗുരു ചെയ്തത്. ഇത് വ്യത്യസ്ത മതങ്ങളുടെ പരസ്പര പൂരകത്വത്തിന് വഴിതുറക്കുന്ന ഇടപെടലായി മാറി. അക്കാലത്തെ മതസംവാദ രീതികളുടെ അടിസ്ഥാന സ്വഭാവം സ്വമത സമർത്ഥനം, പരമത ഖണ്ഡനം എന്നതായിരുന്നു.ഇതിനെ അടിമുടി തിരുത്തുന്ന ഒന്നായിരുന്നു ഗുരുവിൻ്റെ ഈ ഇടപെടൽ. മതസാഹോദര്യം എന്നതിനപ്പുറം ഏക മതം എന്ന നിലപാടിലേക്കാണ് ഇത് എത്തിച്ചേർന്നത്. ഗുരുദർശനത്തിൻ്റെ കാതലായിത്തീർന്നതും ഈ ആശയമാണ്, സുനിൽ ചൂണ്ടിക്കാട്ടി.തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ടി.ജെ.എസ്.ജോർജിനു 2024-ലെ വക്കം മൗലവി പുരസ്‌കാരം നൽകി. സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസ് ശ്രീ ടി. ജെ. എസ്. ജോർജിനു വേണ്ടി സുനിൽ പി ഇളയിടത്തിൽനിന്നും അവാർഡ് സ്വീകരിച്ചു. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ ജി. പ്രിയദർശനൻ അദ്ധ്യക്ഷനായിരുന്നു. കെ.എം. സീതി സ്വാഗതവും നഹാസ് അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
2024-ലെ വക്കം മൗലവി സ്മാരക പുരസ്‌കാര വിതരണവും അനുസ്മരണ പ്രഭാഷണവും ഡിസംബർ 21 ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2.30 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ പ്രൊഫ. സുനിൽ പി. ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തും. വക്കം മൗലവി പങ്കെടുത്ത ആലുവ സർവ്വമത സമ്മേളനത്തിന്റെ (1924) ശതാബ്‌ദി ആഘോഷങ്ങൾ സമാപിക്കുന്ന അവസരത്തിലാണ് പരിപാടി നടക്കുന്നത്.
പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ ജി. പ്രിയദർശനൻ അദ്ധ്യക്ഷനായിരിക്കും. സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസ് വക്കം മൗലവി പുരസ്‌കാരം നേടിയ ശ്രീ ടി. ജെ. എസ്. ജോർജിനു വേണ്ടി അവാർഡ് സ്വീകരിച്ചു സംസാരിക്കും.