The Vakkom Moulavi Memorial and Research Centre (VMMRC) has selected veteran journalist TJS George for the Vakkom Moulavi Memorial Award 2024. This recognition honours his tireless efforts in championing press freedom and outstanding contributions to journalism. A distinguished author, columnist, and biographer, TJS has made significant impacts internationally. His illustrious career spans notable publications, including Far Eastern Economic Review, The Free Press Journal, Asiaweek, The New Indian Express, etc. In 2011 he was awarded Padma Bhushan.
The award will be presented at a ceremony in December this year organized by VMMRC. The Centre will also hold a memorial lecture on October 31st, commemorating Vakkom Moulavi Remembrance Day. Dr. Meena T. Pillai, Professor at the Institute of English and Director of the Center for Cultural Studies at the University of Kerala, will present the keynote address titled Writing and Freedom. The event, scheduled for Thursday, October 31, at 7:00 PM (IST), will take place on the Zoom platform. Renowned writer S. Harish will preside over the session.
പ്രശസ്ത പത്രപ്രവർത്തകനായ ടിജെഎസ് ജോർജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെൻ്റർ (വക്കം) ഏർപ്പെടുത്തിയ പുരസ്‌കാരം പത്രസ്വാതന്ത്ര്യത്തിനായുള്ള ടിജെഎസ് ജോർജിൻറെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് നൽകുന്നത്.
പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോർജ്ജ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേർണൽ, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011 -ൽ പദ്മഭൂഷൺ ലഭിച്ചിരുന്നു.
ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഒക്‌ടോബർ 31-ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെൻ്റർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സർവകലാശാലയിലെ സെൻ്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി.പിള്ള “എഴുത്തും സ്വാതന്ത്ര്യവും” എന്ന വിഷയത്തിൽ സൂം പ്ലാറ്റഫോമിൽ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരൻ എസ്.ഹരീഷ് അധ്യക്ഷത വഹിക്കും.