മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്

0
82

വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

സയൻസ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ ആകാശ് സാബുവിന് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിക്കും.

ജൂൺ 1-നു മൗലവി സ്മാരക കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകും.

കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു.

പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്‌. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.