വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2023-24 അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഫെബി ബി. യ്ക്ക് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ അവാർഡും ഗോപിക പി.എന്ന് ഡോ. എം. സാബിർ മെമ്മോറിയൽ അവാർഡും അനാമിക ബി. ഷാജിക്ക് സ്വദേശാഭിമാനി മെമ്മോറിയൽ അവാർഡും സമ്മാനിച്ചു. ജൂൺ 3 നു വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വക്കം മൗലവി സ്മാരക കേന്ദ്രം കോഓർഡിനേറ്റർ നഹാസ് അബ്ദുൽ ഹഖ്, ഗ്രാമപഞ്ചായത് പ്രസിഡന്റ് ലാലിജ, പഞ്ചായത്ത് അംഗം ജെ. ജയ, ശ്രീ രാജേഷ്, ബിനിമോൾ, നന്മ (പൂർവ വിദ്യാർത്ഥി കൂട്ടായ്മ) പ്രതിനിധി, ശ്രീമതി അശ്വതി, ശ്രീ രാജൻ, പ്രിൻസിപ്പൽ ശ്രീമതി ബിനിമോൾ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മഞ്ചുമോൻ കെ.എസ്. അദ്ധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു സി.എസ്. സ്വാഗതം പറഞ്ഞു. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രതിനിധികൾ ശ്രീമതി ഓ. സലീമാ, ഷമീൽ നഹാസ്, നജീം അയിരൂർ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.


