“ഗുർണയുടെ ഭൂപടത്തിലെ കേരളം” പ്രഭാഷണവും ചർച്ചയും

0
37

വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ ഈ മാസത്തെ ചർച്ച “ഗുർണയുടെ ഭൂപടത്തിലെ കേരളം” എന്ന വിഷയത്തെ അധികരിച്ചാണ്. പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി. മുസഫർ അഹമ്മദ് ആണ്. സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ ടാൻസാനിയൻ വംശജനായ അബ്ദുൾ റസാക്ക് ഗുർണയ്യുടെ കേരളത്തെക്കുറിച്ചുള്ള, പ്രത്യേകിച്ചു മലബറിനെക്കുറിച്ചുള്ള കാഴ്ചപ്പാടും അറിവും ചർച്ച ചെയ്യുകയാണ് മുസഫർ അഹമ്മദ്.

അദ്ധ്യക്ഷൻ പശ്ചിമേഷ്യ-പ്രവാസ പഠന വിദഗ്ദ്ധനും മഹാത്മാഗാന്ധി സർവകലാശാലയിലെ നെൽസൺ മണ്ടേല ചെയർ കോ-ഓർഡിനേറ്ററുമായ ഡോ. എം. വി. ബിജുലാലാണ് .

നവംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ( (IST) 7 മണിയ്ക്ക് സൂം മീറ്റിൽ പ്രഭാഷണവും ചർച്ചയും നടക്കും. യുട്യൂബ് ചാനലിൽ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.


Time: Nov 12, 2021 07:00 PM India

Join Zoom Meeting
https://us02web.zoom.us/j/81749260246?pwd=WWptUFkxVFhVakJNRnlRT3E5NkVJZz09

Meeting ID: 817 4926 0246
Passcode: vmmrc1873

Or Watch LIVE on YouTube

https://youtu.be/ZRBGGe_wj18



സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ “അബ്ദുൾ റസാക്ക് ഗുർണയ്ക്ക്‌ കേരളത്തെക്കുറിച്ച്‌, പ്രത്യേകിച്ചും മലബാറിനെക്കുറിച്ച്‌, അതിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച്‌ കൃത്യമായി അറിയാം….ഗുർണയുടെ സാഹിത്യത്തെക്കുറച്ച്‌ പറയുമ്പോൾ അദ്ദേഹത്തിന് അറിയാവുന്ന കേരള/മലബാർ ദേശത്തെക്കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒന്നും കേൾക്കാതെ പോകുന്നു” (വി.മുസഫർ അഹമ്മദ്).