നാരായണഗുരു മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്തു, സുനിൽ പി. ഇളയിടം

0
7

കേവലമായ മതസഹിഷ്ണുത എന്നതിനപ്പുറം മതങ്ങളെ അനുഭവപരമായി പുനർവിഭാവനം ചെയ്യുന്ന വിപ്ലവകരമായ ഇടപെടലായിരുന്നു നാരായണഗുരു സർവമത സമ്മേളനത്തിലൂടെ നടത്തിയതെന്നു പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച മൗലവി അനുസ്മരണ പ്രഭാഷണം “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം. 

പലമതസാരവുമേകം എന്ന തത്ത്വം അരുവിപ്പുറം പ്രതിഷ്oയെന്ന പോലെ  ആധുനിക കേരള നിർമ്മിതിയിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരാശയമായിരുന്ന എന്ന് സുനിൽ പറഞ്ഞു. മതങ്ങളെ സ്ഥാപനപരമോ ആചാരപരമോ ആയി കാണുന്നതിന് പകരം അവയെ   ധാർമ്മികതത്വങ്ങളായി കാണുകയാണ് ഗുരു ചെയ്തത്. ഇത് വ്യത്യസ്ത മതങ്ങളുടെ പരസ്പര പൂരകത്വത്തിന് വഴിതുറക്കുന്ന ഇടപെടലായി മാറി. അക്കാലത്തെ മതസംവാദ രീതികളുടെ  അടിസ്ഥാന സ്വഭാവം സ്വമത സമർത്ഥനം, പരമത ഖണ്ഡനം എന്നതായിരുന്നു.ഇതിനെ അടിമുടി തിരുത്തുന്ന ഒന്നായിരുന്നു ഗുരുവിൻ്റെ ഈ ഇടപെടൽ. മതസാഹോദര്യം എന്നതിനപ്പുറം ഏക മതം എന്ന നിലപാടിലേക്കാണ് ഇത് എത്തിച്ചേർന്നത്. ഗുരുദർശനത്തിൻ്റെ കാതലായിത്തീർന്നതും ഈ ആശയമാണ്, സുനിൽ ചൂണ്ടിക്കാട്ടി.തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ടി.ജെ.എസ്.ജോർജിനു 2024-ലെ വക്കം മൗലവി പുരസ്‌കാരം നൽകി. സമകാലിക മലയാളം വാരിക  പത്രാധിപർ സജി ജെയിംസ് ശ്രീ ടി. ജെ. എസ്. ജോർജിനു വേണ്ടി  സുനിൽ പി ഇളയിടത്തിൽനിന്നും അവാർഡ് സ്വീകരിച്ചു. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ ജി. പ്രിയദർശനൻ അദ്ധ്യക്ഷനായിരുന്നു. കെ.എം. സീതി സ്വാഗതവും നഹാസ് അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.  

blob:https://web.whatsapp.com/4a20b20e-d610-41d8-8136-5f1e6575b081

LEAVE A REPLY

Please enter your comment!
Please enter your name here