വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബർ 31 വെള്ളിയാഴ്ച വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രത്തിൻറെ (VMMRC) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും നടത്തുന്നു.
ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം 4.30-നു തിരുവനന്തപുരം പ്രസ്സ് ക്ലബ് ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “എന്താണ് നവോത്ഥാനം?” എന്ന വിഷയത്തെകുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം.എൻ. കാരശ്ശേരിയാണ്.
മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ എം.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും.

