സ്ത്രീശാക്തീകരണം പ്രാദേശിക തലത്തിൽ
വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം–കുടംബശ്രീ സംഗമം
ഡിസംബർ 3, 2022
സ്ഥലം: വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം, മൗലവി ജംഗ്ഷൻ, വക്കം
സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ സാന്നിധ്യവും ദൃശ്യതയും ഉറപ്പാക്കണം എന്നതാണ് ഇന്നത്തെ വികസനത്തിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസം വഴി അവർക്കു സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരസങ്ങൾ ലഭിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനും കഴിയണം. കുടുംബശ്രീയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ തുല്യതയിൽ എത്തിക്കുന്നതിനായി സ്ത്രീശക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്.
വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം പ്രാദേശിക തലത്തിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഗമം നടത്തുന്നു. വക്കം പഞ്ചായത്തിലെ വാർഡ് 14-ൽ പ്രവർത്തിക്കുന്ന ആൽഫാ കുടുംബശ്രീ യൂണിറ്റുമായി ഇതിനുള്ള വേദിയൊരുക്കുന്നു.
ഡിസംബർ 3, 2022 വൈകുന്നേരം 4.30-നു നടക്കുന്ന സംഗമത്തിൽ ആൽഫാ യൂണിറ്റിലെ പ്രവർത്തകരും ഭാരവാഹികളും പങ്കെടുക്കും.