സ്ത്രീശാക്തീകരണവും കുടുംബശ്രീ സംഗമവും

0
260


വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം പ്രാദേശിക തലത്തിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഗമം നടത്തി. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സാമൂഹ്യ ശാക്തീകരണം കുടുംബശ്രീയുടെ അവിഭാജ്യഘടകം ആണ്. സമൂഹത്തിൽ ഇന്നോളം അദൃശ്യമായി തുടർന്ന വിഭാഗങ്ങളുടെ സാന്നിധ്യവും ദൃശ്യതയും ഉറപ്പാക്കണം എന്നതാണ് ഇന്നത്തെ വികസനത്തിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസം വഴി അവർക്കു സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവസരങ്ങൾ ലഭിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനും കഴിയണം. കുടുംബശ്രീയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ തുല്യതയിൽ എത്തിക്കുന്നതിനായി സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്.

വക്കം പഞ്ചായത്തിലെ വാർഡ് 14-ൽ പ്രവർത്തിക്കുന്ന ‘ആൽഫാ’ കുടുംബശ്രീ യൂണിറ്റുമായി ഇതിനുള്ള വേദിയൊരുക്കി. ഡിസംബർ 3, 2022 വൈകുന്നേരം 4.30-നു നടന്ന സംഗമത്തിൽ ആൽഫാ യൂണിറ്റിലെ പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. വക്കം മൗലവി സ്‌മാരക-ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ സ്വാഗതം ചെയ്തു. പ്രൊഫ. കെ. എം. സീതി സ്‌മാരക-ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പരിപാടികളും വിശദീകരിച്ചു. കുടുംബശ്രീയുമായി സഹകരിച്ചു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ സംഗമത്തിൽ അവതരിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരും സ്‌മാരക-ഗവേഷണ കേന്ദ്രത്തിന്റെ ഭാരവാഹികളും ഭാവി പരിപാടികളെക്കുറിച്ചു ചർച്ച നടത്തി. അവബോധ ക്ലാസ്സുകളും നൈപുണ്യ വികസന പരിശീലന പരിപാടികളും നടത്താൻ തീരുമാനമായി. വാർഡിലെ നിർധരരായ വിദ്യാർത്ഥികൾക്ക് പഠന സഹായ പദ്ധതികൾ ആരംഭിക്കാനും സംഗമത്തിൽ തീരുമാനിച്ചു.

ആൽഫാ കുടുംബശ്രീ സെക്രട്ടറി ശ്രീമതി പ്രിയ മിത്ര, ശ്രീമതി സുമ, ശ്രീമതി നിമ, ശ്രീമതി ചന്ദ്രിക, ശ്രീമതി ഹസീന, ശ്രീമതി റാഷിദ, ശ്രീമതി ലൈല, ശ്രീമതി പ്രജിത, ശ്രീമതി പ്രസന്ന, ശ്രീമതി റജീന, ശ്രീമതി ലീല, ശ്രീമതി സലീമ, ശ്രീ നഹാസ് അബ്ദുൽ ഹഖ്, ശ്രീമതി ഷഹീൻ നദീം, ശ്രീമതി ഫാത്തിമ, ശ്രീമതി സുഹൈല, ശ്രീ നജിം, ശ്രീമതി ഷബീറ തുടങ്ങിയവർ സംസാരിച്ചു.