വിദ്യാർത്ഥികളെ ആദരിച്ചു

0
112

വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്‌സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സയൻസ് വിഷയങ്ങളിൽ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്‌സ് വിഷയങ്ങളിൽ ആകാശ് സാബുവിന് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു.

ജൂൺ 1-നു വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകി.

ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മൗലവി സ്മാരക കേന്ദ്രം കോഓർഡിനേറ്റർ നഹാസ് അബ്ദുൽ ഹഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ഗ്രാമപഞ്ചായത് അംഗം ജെ. ജയ, രാജേഷ്, ബിനിമോൾ, നന്മ (പൂർവ വിദ്യാർത്ഥി കൂട്ടായ്മ) പ്രതിനിധി സുനിൽ കുമാർ, രാധാകൃഷ്‌ണൻ, ജെയിൻ (ആശാൻ മെമ്മോറിയൽ അസോസിയേഷൻ), രാജേഷ്, ബിനിമോൾ, രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. ഷീലാകുമാരി സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡന്റ് മഞ്ചുമോൻ കെ.എസ്. അദ്ധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ബിന്ദു സി. എസ്. നന്ദി പറഞ്ഞു.

കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്‌. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.