വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും.
ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സമ്മേളന വേദിയിലാണ് പുരസ്‌കാരം സമർപ്പിക്കുന്നത്.
സ്മാരക പ്രഭാഷണ ഉദ്‌ഘാടനം നിർവഹിക്കുന്നത് കേരള ധനകാര്യമന്ത്രി ശ്രീ കെ.എൻ. ബാലഗോപാലാണ്.
വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുന്നത് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാനുമായ ശ്രീ ശശികുമാറാണ്. വിഷയം “ഇന്ത്യൻ മാധ്യമ രംഗത്തെ വെല്ലുവിളികൾ.”
സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത് പ്രമുഖ സാഹിത്യ നിരൂപകനായ ഡോ. പി.കെ. രാജശേഖരൻ.