Sri R. Rajagopal, senior journalist and Editor-at-Large, The Telegraph, is selected for Vakkom Moulavi Memorial Award instituted by Vakkom Moulavi Memorial and Research Centre (VMMRC) at Vakkom, Thiruvananthapuram. The award is being bestowed in recognition of his distinct contributions to the field of journalism and the tireless efforts in championing the cause of press freedom. The award will be given at a function organised by VMMRC in commemoration of the 150th birthyear of Vakkom Moulavi in Thiruvananthapuram. The Commemoration programme will be inaugurated by Sri KN Balagopal, Minister for Finance. The Commemoration Lecture on the theme, “Challenges to Press Freedom in India” will be delivered by Sri. Sashikumar, senior journalist and Chairman of Asian College of Journalism, Chennai. Noted literacy critic Dr P.K. Rajasekharan will chair the session to be held at the TNG Fourth Estate Hall, Press Club at 5 PM on 31 October.
വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക അനുസ്മരണ പ്രഭാഷണവും വക്കം മൗലവി സ്മാരക പുരസ്കാര സമർപ്പണവും
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും.
ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക സമ്മേളന വേദിയിലാണ് പുരസ്കാരം സമർപ്പിക്കുന്നത്.
സ്മാരക പ്രഭാഷണ ഉദ്ഘാടനം നിർവഹിക്കുന്നത് കേരള ധനകാര്യമന്ത്രി ശ്രീ കെ.എൻ. ബാലഗോപാലാണ്.
വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുന്നത് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാനുമായ ശ്രീ ശശികുമാറാണ്. വിഷയം “ഇന്ത്യൻ മാധ്യമ രംഗത്തെ വെല്ലുവിളികൾ.”
സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത് പ്രമുഖ സാഹിത്യ നിരൂപകനായ ഡോ. പി.കെ. രാജശേഖരൻ.
ഏക സിവിൽ കോഡ് : രാഷ്ട്രീയം, മതം, ലിംഗനീതി

വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ “ഏക സിവിൽ കോഡ്: രാഷ്ട്രീയം, മതം, ലിംഗനീതി” എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു.
ഡോ. ഖദീജ മുംതാസ് (കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ട്) മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ശ്രീറാം പാറക്കാട്ട് അദ്ധ്യക്ഷനായിരിക്കും.
ജൂലൈ 21, വെള്ളിയാഴ്ച 2023 വൈകുന്നേരം 6.30 (IST) നു സൂം മീറ്റിൽ പ്രഭാഷണവും ചർച്ചയും നടക്കും.
സൂം മീറ്റ് ലിങ്ക്
Join Zoom Meeting
https://us02web.zoom.us/j/83395827899?pwd=ZVFySFNua0k0ZjB0cllGeFJkT0FhZz09
Meeting ID: 833 9582 7899
Passcode: vmmrc1873
വിദ്യാർത്ഥികളെ ആദരിച്ചു
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സയൻസ് വിഷയങ്ങളിൽ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്സ് വിഷയങ്ങളിൽ ആകാശ് സാബുവിന് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു.
ജൂൺ 1-നു വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മൗലവി സ്മാരക കേന്ദ്രം കോഓർഡിനേറ്റർ നഹാസ് അബ്ദുൽ ഹഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ഗ്രാമപഞ്ചായത് അംഗം ജെ. ജയ, രാജേഷ്, ബിനിമോൾ, നന്മ (പൂർവ വിദ്യാർത്ഥി കൂട്ടായ്മ) പ്രതിനിധി സുനിൽ കുമാർ, രാധാകൃഷ്ണൻ, ജെയിൻ (ആശാൻ മെമ്മോറിയൽ അസോസിയേഷൻ), രാജേഷ്, ബിനിമോൾ, രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. ഷീലാകുമാരി സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡന്റ് മഞ്ചുമോൻ കെ.എസ്. അദ്ധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ബിന്ദു സി. എസ്. നന്ദി പറഞ്ഞു.
കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.


മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അവാർഡ്
വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമ പഞ്ചായത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 2022-23 അധ്യയന വർഷത്തിൽ സയൻസ്-കോമേഴ്സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.
സയൻസ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ നിഷാന്ത് പി.എസ്സിന് ഡോ. എം. സാബിർ മെമ്മോറിയൽ ക്യാഷ് അവാർഡും കോമേഴ്സ് വിഷയങ്ങളിൽ ഉയർന്ന ഗ്രേഡ് നേടിയ ആകാശ് സാബുവിന് എസ്. മുഹമ്മദ് അബ്ദാ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിക്കും.
ജൂൺ 1-നു മൗലവി സ്മാരക കേന്ദ്രം വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകും.
കൊച്ചി സർവകലാശാലയിലെ ഫിസിക്സ് പഠന വകുപ്പ് മേധാവിയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എമിരറ്റസ് പ്രൊഫസറുമായിരുന്ന ഡോ. സാബിർ വക്കം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും 1964-65 അധ്യയന വർഷത്തിൽ സ്കൂൾ ടോപ്പറുമായിരുന്നു.
പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന എസ്. മുഹമ്മദ് അബ്ദാ 1962-63 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു.


പുസ്തകവിതരണം നടത്തി

വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം ഗ്രാമപഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി. മൗലവി സ്മാരക കേന്ദ്രം ഗവണ്മെന്റ് ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സി., അംബികാദേവിയുടെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ ആമുഖ പ്രസംഗം നടത്തി. വക്കം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ബിഷ്ണു എൻ., ഗ്രാമപഞ്ചായത്തു അംഗം ഫൈസൽ ടി., സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സബീർ തുടങ്ങിയവർ സംസാരിച്ചു. മൗലവി സ്മാരക ഗവേഷണ കേന്ദ്രം ഭാരവാഹികളായ സബീൻ ഇക്ബാൽ, നഹാസ് അബ്ദുൽ ഹഖ്, ഷഹീൻനദീം, ഒ. സലീമാ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
വക്കം മൗലവി, വക്കം ഖാദിർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പ്രാസംഗികർ ഓർമിപ്പിച്ചു.
